Friday, April 8, 2011

കോക്ക്ടെയ്ല്‍

 എഴുതിയത് ,നന്ദന. ആര്‍ - എന്റെ ബ്ലോഗ് കാണാം




വ്യത്യസ്തമായ ഒരു തിരക്കഥയുടെ മികച്ച ഒരു ദൃശ്യാവിഷ്കാരം എന്നു വേണം പറയാന്‍ .ഇന്നത്തെ മലയാളസിനിമാലോകത്തില്‍ പ്രേഷകന് തീര്‍ത്തും അപൂര്‍വ്വമായിക്കിട്ടുന്ന ആസ്വാദ്യകരമായ ദ്രശ്യവിരുന്നുകളിലൊന്നാണ്  അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത കോക്ക്ടെയ്ല്‍ . സിനിമയുടെ ആരംഭം മുതല്‍ പ്രേഷകന്‍ അനുഭവിയ്ക്കുന്ന മാനസികമായ അസ്വസ്ഥത, ഒടുവില്‍ സിനിമയുടെ അപ്രതീക്ഷിതമായ ക്ലൈമാക്സ് വരെയും നിലനില്‍ക്കുന്നു. ഏതൊക്കെയോ ചില മാനുഷിക വികാരങ്ങളുടെ കലര്‍പ്പുകള്‍ ഉള്ളില്‍ അവശേഷിപ്പിയ്ക്കാന്‍ ഉതകുന്ന ഇതിവ്രിത്തവും അവതരണ രീതിയും ഈ സിനിമയെ ശ്രദ്ധേയമാക്കുന്നു. യുവതാരനിരയിലെ സംവ്രിത സുനില്‍‍ ,അനൂപ് മേനോന്‍ ,ജയസൂര്യ തുടങ്ങിയ അഭിനേതാക്കള്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന ഈ സിനിമയിലെ മറ്റൊരു
സവിശേഷതയായി ചൂണ്ടിക്കാണിക്കാവുന്നത് ഇതിലെ സംഭാഷണങ്ങളാണ്. മികച്ച സംഭാഷണങ്ങള്‍ സിനിമയുടെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നുണ്ട്.
സിനിമയിലെ സുശക്തമായ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അഭിനയമികവു കൊണ്ടും കഥാപാത്ര സവിശേഷത കൊണ്ടും ഏറെ സ്വാധീനം ചെലുത്തുന്ന കഥാപാത്രമാണിത്.
പരിഷ്കൃതരെന്നും സമ്പന്നരെന്നും സംസ്കാരമേറിയവരെന്നും സ്വയം വിശേഷിപ്പിക്കുന്ന ഇന്നത്തെ സമൂഹത്തിലൊളിഞ്ഞിരിക്കുന്ന ചതിയുടെ ഭാവങ്ങള്‍ ഈ സിനിമ തുറന്നു കാണിക്കുന്നു.
കച്ചവടസിനിമകള്‍ക്കിടയില് നിന്നും പ്രേക്ഷകനു വീണു കിട്ടിയ കോക്ടെയില് വിരുന്ന് തീര്ത്തും ആസ്വാദ്യകരമാണ്.